ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് പരാതി ; മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി വിശദീകരണം തേടി. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രതിഭ എം സിങ് ആണ് മുന്‍ രാഷ്ട്രപതിക്ക് നോട്ടീസ് അയച്ചത്. ടര്‍ബുലന്റ് ഇയേഴ്‌സ് 1980-1996 എന്ന പുസ്തകത്തില്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെന്നാണ് ആക്ഷേപം.
ബാബ്‌റി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം. സാമൂഹ്യപ്രവര്‍ത്തകനായ യു.സി പാണ്ഡെയാണ് പ്രണബിനെതിരെ കോടതിയെ സമീപിച്ചത്. ജൂലൈ 30ന് വീണ്ടും കേസ് പരിഗണിക്കും. നേരത്തെ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു.
https://www.facebook.com/Malayalivartha






















