ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയും ഐഎന്‍എക്‌സ് മീഡിയ മുന്‍ മേധാവിയുമായ ഇന്ദ്രാണി മുഖര്‍ജിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഇന്ദ്രാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈയിലെ ബൈക്കുള്ളയിലെ ജെ.ജെ. ആശുപത്രിയിലാണ് ഇന്ദ്രാണിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
എന്നാല്‍, എന്ത് അസുഖമാണ് ഇന്ദ്രാണിക്കെന്ന് വ്യക്തമല്ല. ജയിലില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്നാണ് റിപ്പോര്‍ട്ട്. ബൈക്കുള്ളയിലെ ജയിലിലായിരുന്നു ഇന്ദ്രാണിയെ പാര്‍പ്പിച്ചിരുന്നത്. 2012ല്‍ മകളായ ഷീന ബോറയെ വധിച്ചതിനാണ് ഇന്ദ്രാണി മുഖര്‍ജി, മുന്‍ ഭര്‍ത്താവായ സഞ്ചീവ് ഖന്ന, െ്രെഡവറായ ശ്യാംവര്‍ റായ് എന്നിവരും കുറ്റക്കാരാണ്. പിതാവായ പീറ്റര്‍ മുഖര്‍ജിയെ ഗൂഡാലോചന കുറ്റത്തിനും അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















