പ്രമേഹ രോഗികളെ ലക്ഷ്യമിട്ട് എല്ലാ ട്രെയിനുകളിലും സൗജന്യ ഷുഗര്‍ ഫ്രീ പായ്ക്കറ്റ്

പ്രമേഹ രോഗികളെ ലക്ഷ്യമിട്ട് എല്ലാ ട്രെയിനുകളിലും സൗജന്യ ഷുഗര്‍ ഫ്രീ പായ്ക്കറ്റ് (സാഷെ) വിതരണം ചെയ്യാന്‍ റെയില്‍വെ ഉത്തരവിട്ടതായി സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ രാജ്യസഭയില്‍ ജോയ് എബ്രഹാം എംപിയെ അറിയിച്ചു
. ഷുഗര്‍ ഫ്രീ സാഷെയ്ക്ക് അധികവില ഈടാക്കാരുതെന്നും ഐ.ആര്‍.സി.ടി.സിക്കും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. ട്രെനിനുള്ളിലും പ്‌ളാറ്റ്‌ഫോമിലും സ്‌റ്റേഷനിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന് അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തുമെന്ന് കേന്ദ്രധനമന്ത്രാലയം അറിയിച്ചു.
ട്രെയിന്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ ജി.എസ്.ടി നിരക്ക് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്ന സാഹചര്യത്തിലാണ് ധനമന്ത്രാലയം ഉത്തരവിറക്കിയത്.
https://www.facebook.com/Malayalivartha






















