മദ്രസയില്‍ നിന്ന് ഭക്ഷണം കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനഞ്ചുകാരി മരിച്ചു, 13 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയില്‍... ഭക്ഷ്യവിഷബാധയാകാമെന്ന് പ്രാഥമിക നിഗമനം

തെലങ്കാനയിലെ മദ്രസയില്‍ നിന്ന് ഭക്ഷണം കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനഞ്ചുകാരി മരിച്ചു. മറ്റ് 13 വിദ്യാര്‍ത്ഥികളെ നിസാമാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം. തെലങ്കാനയിലെ മലേപ്പള്ളി മേഖലയിലെ ജാമിയ സഫിയ മദ്രസയിലെ വിദ്യാര്‍ത്ഥിനിയായ സുമയ്യ (15)ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മദ്രസയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം ഛര്‍ദ്ദിച്ച വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് എ.സി.പി അറിയിച്ചു. ഇതില്‍ സുമയ്യ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും എ.സി.പി പറഞ്ഞു.
https://www.facebook.com/Malayalivartha






















