പീഡന ശ്രമത്തിൽ നിന്ന് രക്ഷപെടാൻ 12 വയസുകാരി നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി; പെൺകുട്ടി ചാടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്

പീഡനശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നാലാം നിലയിൽ നിന്ന് 12കാരി ചാടി. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ പല്‍ഗാര്‍ ജില്ലയില്‍ നല്‍സോപാര മേഖലയിലെ അല്‍കാപുരിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്.
മറ്റൊരു വീടിന്‍റെ വിലാസം ചോദിച്ച് ഒരാള്‍ പെണ്‍കുട്ടയെ സമീപിക്കുകയും. തുടര്‍ന്ന് വഴികാണിക്കാന്‍ പെണ്‍കുട്ടി ഇയാളുടെ കൂടെ പോവുകയും ചെയ്തു. എന്നാല്‍ കെട്ടിടത്തില്‍ ആളൊഴിഞ്ഞ ഇടത്തെത്തിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറി. എന്നാല്‍ പിന്തുടര്‍ന്നെത്തിയ അക്രമി വീണ്ടുംപെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു . സംഭവത്തില്‍ ഭയന്ന പെണ്‍കുട്ടി അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ നാല് നിലയുള്ള കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
ആൾക്കൂട്ടത്തിനിടയിലും സ്ത്രീകൾ സുരക്ഷിതർ അല്ല എന്നതാണ് ഈ സംഭവം ഓർമിപ്പിക്കുന്നത്.
തന്നെ അജ്ഞാതന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പ്രതി കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















