റേഷന്‍ കൂടുതല്‍ ചോദിച്ച 75കാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി ; സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ

റേഷന്‍ കൂടുതല്‍ ചോദിച്ച 75കാരിയെ ഉടമ തല്ലിക്കൊന്നു. യുപി മുസ്സാഫര്‍നഗറില്‍ വെള്ളിയാഴ്ച്ച വൈകുന്നേരമാണ് അതിദാരുണമായ സംഭവം നടന്നത്. തനിക്കവകാശപ്പെട്ട റേഷന്‍ കുറച്ച് നല്‍കിയത് 75കാരിയായ ആസി ചോദ്യം ചെയ്തത് ഉടമയെ പ്രകോപിപ്പിച്ചു. ആസിയുടെ ആവശ്യം കടയുടമയായ നസീര്‍ നിഷേധിക്കുകയും തുടരെത്തുടരെ മര്‍ദ്ദിക്കുകയുമായിരുന്നു.
ആസിയുടെ മകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കടയുടമ നസീര്‍ ഷമീം, ജാനു എന്നിവര്‍ക്കെതിരെ കേസെടുത്തെങ്കിലും ആരുടയെും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മരണത്തെ തുടര്‍ന്ന്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലകൊള്ളുന്നു. ജനങ്ങള്‍ ആദ്യം പോലീസിന് മൃതദേഹം വിട്ടുകൊടുത്തിരുന്നില്ല. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് വിട്ടുകൊടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമായിരിക്കും പോലീസ് അടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha






















