യാത്രക്കാരുമായി റഷ്യന്‍ വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി നിലത്തിറക്കി

344 യാത്രക്കാരുമായി റഷ്യന്‍ വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ടാണ് വിമാനം നിലത്തിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണ്.
വിയറ്റ്നാമിലെ ഫു ക്വോക് വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനമാണ് നിലത്തിറക്കിയതെന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം പത്രക്കുറിപ്പില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















