ചക്രങ്ങളിലെ സ്‌കിഡ് ബ്രേക്ക് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാതെ ജീവനക്കാര്‍ പോയി , ട്രെയിന്‍ ബോഗികള്‍ സഞ്ചരിച്ചത് പതിനഞ്ചു കിലോമീറ്റര്‍...

എന്‍ജിനില്‍ നിന്നും വേര്‍പെടുത്തിയ അഹമ്മദാബാദ് പുരി എക്‌സ്പ്രസ്സ് ട്രെയിനിന്റെ ഇരുപത്തിരണ്ട് ബോഗികള്‍ ഓടിയത് പതിനഞ്ച് കിലോമീറ്ററോളം ദൂരം . ഒഡിഷയിലെ ബാലഖിര്‍ സ്‌റ്റേഷനിലാണ് സംഭവമുണ്ടായത് . നൂറുകണക്കിന് യാത്രക്കാര്‍ ബോഗികളിലുണ്ടായിരുന്നെങ്കിലും എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ചക്രങ്ങളിലെ സ്‌കിഡ് ബ്രേക്ക് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാതെ ജീവനക്കാര്‍ പോയതാണ് ബോഗികള്‍ നിരങ്ങി നീങ്ങാന്‍ കാരണമെന്നു ഈസ്റ്റ് കോസ്റ്റ് റെയില്‍വേ അധികൃതരുടെ വിശദീകരണം.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് അഹമ്മദാബാദ് പുരി എക്‌സ്പ്രസ്സ് ട്രെയിനിന്റെ ബോഗികള്‍ കാസിംഗ ഭാഗത്തേക്ക് നിരങ്ങി നീങ്ങിയത്. പരിഭ്രാന്തരായ റെയില്‍വേ അധികൃതര്‍ കല്ലും മരച്ചില്ലകളും ഉപയോഗിച്ചാണ് ബോഗികള്‍ നിര്‍ത്തിയത്.
https://www.facebook.com/Malayalivartha






















