ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വസതിക്കു മുന്നില്‍ തെലുഗു ദേശം പാര്‍ട്ടി എം.പി മാരുടെ സമരം

ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക് മുന്നില്‍ തെലുഗു ദേശം പാര്‍ട്ടി എം.പി മാരുടെ സമരം. നമ്ബര്‍ 7, ലോക് കല്യാണ്‍മാര്‍ഗിലെ വസതിക്ക് മുന്നിലായിരുന്നു സമരം. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ സമരക്കാരെ തുഗ്ലക് റോഡ് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
പൊലീസ് പിടിച്ചുകൊണ്ടുപോകുമ്പോഴും എം.പിമാര്‍ എന്‍.ഡി.എ സര്‍ക്കാറിനെതിരായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ടായിരുന്നു. നേരത്തെ, പാര്‍ലമെന്റ് ബജറ്റ് സെഷനിലും ഇതേ ആവശ്യമുന്നയിച്ച് എം.പിമാര്‍ പ്രതിഷേധിച്ചിരുന്നു.
ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമന്റെില്‍ നിന്ന് രാജിവെച്ച് ഡല്‍ഹിയിലെ ആന്ധ്രഭവനില്‍ റിലേ നിരാഹാരം ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha






















