തന്നെ ബലാത്സംഗം ചെയ്ത ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ നടപടിയില്ല; യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

തന്നെ ബലാത്സംഗം ചെയ്ത ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് യു.പി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉന എം.എല്‍.എ കുല്‍ദീപ് സിംഗിനെതിരെയാണ് യുവതിയുടെ പരാതി. സുഹൃത്തുക്കളുമായി ചേര്‍ന്ന് കുല്‍ദീപ് തന്നെ ബലാത്സംഗം ചെയ്തുവെന്നും പോലീസില്‍ പരാതിപ്പെട്ടതിന് തങ്ങളെ ആക്രമിച്ചുവെന്നും യുവതി പറഞ്ഞു.
എന്നെ പീഡിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഓരോ ഓഫീസിലു, കയറിയിറങ്ങി നടക്കുകയാണ്. ആരും എന്റെ പരാതി കേള്‍ക്കുന്നില്ല. അവരെ എല്ലാം അറസ്റ്റ് ചെയ്യണം. അല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. സഹായത്തിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല-യുവതി പറഞ്ഞു. തുടര്‍ന്ന് യോഗിയുടെ വസതിക്ക് മുന്നിലെത്തിയ യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.
ബലപ്രയോഗത്തിലൂടെ ഗൗട്ടം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച യുവതി വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതിയുടെ പരാതി ലഖ്‌നൗവിലേക്ക് മാറ്റിയിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിന് ശേഷമേ നടപടി സ്വീകരിക്കാനാകൂ എന്നും എ.ഡി.ജി.പി രാജീവ് കൃഷ്ണ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















