വിമാനം ലാന്‍ഡിംഗിനുശേഷം പാര്‍ക്കിംഗ് ഏരിയയിലേക്ക് നീങ്ങവേ ട്രക്കിലിടിച്ചു, യാത്രക്കാര്‍ പരിഭ്രാന്ത്രിയിലായി... ഒഴിവായത് വന്‍ ദുരന്തം

ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച രാത്രി ജെറ്റ് എയര്‍വേഴ്‌സ് വിമാനം പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിലിടിച്ചു. യാത്രക്കാര്‍ ആകെ പരിഭ്രാന്തിയിലായി. ദുബായില്‍ നിന്ന് വന്ന വിമാനത്തിന്റെ ചിറകാണ് ട്രക്കിലിടിച്ചത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
133 യാത്രക്കാരുമായി വന്ന വിമാനമാണ് ലാന്‍ഡ് ചെയ്ത ശേഷം പാര്‍ക്കിംഗ് ഏരിയയിലേക്ക് നീങ്ങവേ അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷവും ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം സമാനമായ അപകടത്തില്‍ പെട്ടിരുന്നു.
https://www.facebook.com/Malayalivartha






















