അറ്റകുറ്റപ്പണികള്‍ക്കായി ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു, ഇന്നും നാളെയും മുംൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം

അറ്റകുറ്റപ്പണികള്‍ക്കായി ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. ഇന്ന് രാവിലെ 11 മുതല്‍ അഞ്ച് വരെയാണ് വിമാനത്താവളം അടച്ചിരിക്കുന്നത്. റണ്‍വേയിലെ അറ്റകുറ്റപ്പണികള്‍ക്കുവേണ്ടിയാണ് നടപടി. ചൊവ്വാഴ്ചയും അറ്റകുറ്റപ്പണികള്‍ക്കായി ആറു മണിക്കൂര്‍ വിമാനത്താവളം അടച്ചിടും.
ഇന്നും ചൊവ്വാഴ്ചയും മുംബൈയിലൂടെയുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില വിമാനങ്ങള്‍ റദ്ദാക്കുകയും മറ്റു ചില വിമാനങ്ങളുടെ സമയം പുനക്രമീകരിക്കുകയും ചെയ്തു. യാത്രക്കാര്‍ വിമാനങ്ങളുടെ സമയം പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു
https://www.facebook.com/Malayalivartha






















