ആയുധമേന്തി പോലീസുകാരെ വിറപ്പിക്കുന്ന നക്‌സലുകളെ മയക്കാന്‍ സംഗീതശില്‍പവുമായി പോലീസ് രംഗത്ത്

പൊലീസിനെ വിറപ്പിക്കുന്ന നക്‌സലുകളെ മയക്കാന്‍ സംഗീതശില്‍പവുമായി ഛത്തിസ്ഗഢ് പൊലീസ്. നക്‌സല്‍ ശക്തികേന്ദ്രമായ ബക്‌സറിലാണ് സമാധാനം പുലരാന്‍ നിയമപാലകര്‍ സംഗീതാവിഷ്‌കാരം നടത്തിയത്. വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷം നരകതുല്യമാക്കിയ ആദിവാസികളുടെയും ഗ്രാമീണരുടെയും വേദന പങ്കുവെക്കുന്ന അഞ്ചു ഗാനങ്ങളടങ്ങിയ ആല്‍ബം 'നവ ബിഹാന്‍' അഥവാ പുതിയ പ്രഭാതം എന്ന പേരില്‍ ബസ്തറിലെ കൊണ്ടഗാവ് ജില്ല പൊലീസാണ് പുറത്തിറക്കിയിരിക്കുന്നത്.
നിയമത്തെ വെല്ലുവിളിച്ച് കഴിയുന്നവര്‍ ആയുധം താഴെവെച്ച് മുഖ്യധാരക്കൊപ്പം ചേരണമെന്ന് പാട്ടുകള്‍
ആഹ്വാനം ചെയ്യുന്നു. കലയും സംഗീതവും സമൂഹത്തെ സമാധാനത്തിന്റെ വഴിയില്‍ നടത്താന്‍ സഹായിക്കുമെന്ന് ബസ്തര്‍ റേഞ്ച് ഐ.ജി വിവേകാനന്ദ് സിന്‍ഹ പറഞ്ഞു.
നക്‌സലുകളുടെ സാംസ്‌കാരിക വിഭാഗമായ 'ചേതന നത്യ മഞ്ച്' എന്ന സംഘടന സമാനമാര്‍ഗങ്ങളിലൂടെ ആദിവാസികള്‍ക്കിടയില്‍ വേരുറപ്പിക്കുന്നുവെന്ന് കണ്ടാണ് വൈകിയെങ്കിലും സംഗീതത്തെ കൂട്ടുപിടിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
പാട്ടുകള്‍ മൂന്നെണ്ണം ഛത്തിസ്ഗഢി ഭാഷയിലും രണ്ടെണ്ണം ബസ്തറിലെ നാട്ടുഭാഷയായ ഹല്‍ബിയിലുമാണ്. പൊലീസ് അഡീഷനല്‍ സൂപ്രണ്ട് മഹേശ്വര്‍ നാഗാണ് മൂന്നു പാട്ടുകള്‍ ആലപിച്ചത്. അവശേഷിച്ചവ ഗായകനായ അശു മധുരാജും പാടി.
https://www.facebook.com/Malayalivartha






















