വീണ്ടും ദുരഭിമാനക്കൊല: മാസങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ദളിത് യുവതിയെ വിവാഹം ചെയ്ത 19 കാരനായ സവര്‍ണ്ണ യുവാവിനെ വെടിവെച്ചു കൊന്നു

ദളിത് യുവതിയെ വിവാഹം ചെയ്ത 19 കാരനായ സവര്‍ണ്ണ യുവാവിനെ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സിര്‍ക്കി മൊഹലില്‍ താമസിക്കുന്ന സോനു സിങ്ങാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ അമ്മാവനും സംഘവുമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു.
മാസങ്ങളായി സോനു സിങ്ങും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് ബന്ധുക്കളുടെ എതിര്‍പ്പ് വകവെക്കാതെ വിവാഹം അവര്‍ കഴിക്കുകയും ചെയ്തു. ഇതാണ് യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
https://www.facebook.com/Malayalivartha






















