സ്‌കൂള്‍ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 കുട്ടികള്‍ മരിച്ചു; 40 കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നു, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃര്‍, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

സ്‌കൂള്‍ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 കുട്ടികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 40 കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഹിമാചല്‍പ്രദേശിലെ കന്‍ഗ്ര ജില്ലയിലെ നൂര്‍പൂറില്‍ ഇന്ന് വൈകീട്ടായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ നൂര്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലും പത്താന്‍കോട്ടിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അഞ്ചാം ക്‌ളാസിലും അതിന് താഴെയുമുള്ള ക്‌ളാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. വസീര്‍ രാം സിങ് പതാനിയ മെമ്മോറിയല്‍ പബ്‌ളിക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃര്‍ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. 50 ഡോക്ടര്‍മാരുടെ സംഘത്തെ ആശുപത്രികളില്‍ എത്തിച്ചു. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















