സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് പ്രൈമറിസ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം 30 മരണം, ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നു സൂചന

ഹിമാചല്‍പ്രദേശില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞ് 27 െ്രെപമറി സ്‌കൂള്‍ വിദ്യാര്‍ഥികളക്കം 30 പേര്‍കക് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരം കംഗ്ര ജില്ലയിലെ നുര്‍പുര്‍ചംബ ഹൈവേയിലെ ഗുര്‍ചലിലാണ് അപകടം നടന്നത്. 150 അടി താഴ്ചയിലേക്കാണു ബസ് മറിഞ്ഞത്. മരിച്ചവരില്‍ രണ്ട് അധ്യാപികമാരും ബസ് ഡ്രൈവറും ഉള്‍പ്പെടുന്നു. മരിച്ച കുട്ടികളെല്ലാം പത്തുവയസില്‍ താഴെയുള്ളവരാണ്.
റാം സിംഗ് പതാനിയ മെമ്മോറിയല്‍ സ്‌കൂളിലെ െ്രെപമറി കുട്ടികളെ വീടുകളിലേക്കു കൊണ്ടുപോകുംവഴിയായിരുന്നു അപകടം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണു സൂചന. 40-45 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ 13 പേരെ പത്താന്‍കോട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച കുട്ടികളിലേറെയും ഖവാഡ ഗ്രാമക്കാരാണ്.
https://www.facebook.com/Malayalivartha























