കാശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍, നിരവധി പേര്‍ക്ക് പരിക്ക്, സൈന്യം തെരച്ചില്‍ ആരംഭിച്ചതോടെ ഭീകരര്‍ വെടിവയ്പ് തുടങ്ങി

തെക്കന്‍ കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി. ചൊവ്വാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ഖുദ്‌വാനി മേഖലയില്‍ സൈന്യം തെരച്ചില്‍ ആരംഭിച്ചതോടെ ഭീകരര്‍ വെടിവയ്പ് തുടങ്ങി. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല. ഭീകരരുമായുള്ള പോരാട്ടം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം, സോഷ്യല്‍ മീഡിയയിലൂടെ അപവാദപ്രചരണം നടക്കുന്നത് തടയാന്‍ മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























