കാശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികനും പ്രദേശവാസിയായ ഒരു യുവാവും കൊല്ലപ്പെട്ടു

തെക്കന്‍ കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. പ്രദേശവാസിയായ ഒരു യുവാവിനും ജീവന്‍ നഷ്ടപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണമുണ്ടായത്.
സംഭവത്തില്‍ മറ്റൊരു ഇന്ത്യന്‍ സൈനികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ അനന്തനാഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുല്‍ഗാമിലെ ഖുദ്‌വാനിയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയായിരുന്നു ആക്രമണം.
അതേസമയം നാട്ടുകാരായ പ്രതിഷേധക്കാരില്‍ നിന്ന് സൈന്യത്തിന് നേരെ കല്ലെറിയലും ഉണ്ടായതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























