ഐപിഎല്‍ സീസണ്‍ ആരംഭിച്ചതോടെ വാതുവയ്പ്പ് സംഘം സജീവം ; പൊലീസിന്റെ പിടിയിലായത് അഞ്ചംഗ സംഘം

ഐപിഎല്‍ സീസണ്‍ ആരംഭിച്ചതോടെ വാതുവയ്പ്പ് സംഘവും സജീവമാകുന്നു. ഐപിഎല്ലില്‍ വാതുവയ്പ്പ് നടത്തുന്ന സംഘം രാജസ്ഥാന്‍ പൊലീസിന്റെ പിടിയിലായി. രാജസ്ഥാനിലെ സികറില്‍നിന്നും അഞ്ചംഗ സംഘത്തെയാണ് സികര്‍ പൊലീസ് പിടികൂടിയത്.
പിടികൂടിയവരില്‍ നിന്ന് ടിവിയും ലാപ്ടോപ്പും 17 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























