കുമാര്‍ വിശ്വാസിനെ രാജസ്ഥാന്‍ ഘടകത്തിന്റെ ചുമതലകളില്‍നിന്നും മാറ്റി, എഎപിയുടെ രാഷ്ട്രീയ നിര്‍വ്വാഹക സമിതിയാണ് വിശ്വാസിനെ നീക്കാന്‍ തീരുമാനമെടുത്തത്

ആം ആദ്മി പാര്‍ട്ടിയിലെ വിമത നേതാവ് കുമാര്‍ വിശ്വാസിനെ രാജസ്ഥാന്‍ ഘടകത്തിന്റെ ചുമതലകളില്‍നിന്നും മാറ്റി. നേതൃത്വവുമായുണ്ടായ തുറന്നപോരിനൊടുവില്‍ നല്‍കിയ ചുമതലയില്‍നിന്നുമാണ് കുമാര്‍ വിശ്വാസിനെ നീക്കിയിരിക്കുന്നത്.
എഎപിയുടെ രാഷ്ട്രീയ നിര്‍വ്വാഹക സമിതിയാണ് വിശ്വാസിനെ നീക്കാന്‍ തീരുമാനമെടുത്തത്. ഇദ്ദേഹത്തിനു പകരം ദീപക് ബാജ്‌പെയ്ക്കു രാജസ്ഥാന്‍ ഘടകത്തിന്റെ ചുമതല നല്‍കി. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് നീക്കം. പാര്‍ട്ടി മുഴുവന്‍ ശക്തിയോടെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എഎപി വൃത്തങ്ങള്‍ പറഞ്ഞു.
വിശ്വാസിനെ രാജസ്ഥാന്റെ ചുമതലയില്‍നിന്നും നീക്കിയെങ്കിലും അദ്ദേഹം രാഷ്ട്രീയ നിര്‍വ്വാഹക സമിതിയില്‍ തുടരും.
https://www.facebook.com/Malayalivartha























