പോലീസ് റെയ്ഡിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതികള്‍ കെട്ടിടത്തില്‍ നിന്നും കാല്‍വഴുതി വീണു മരിച്ചു

പോലീസ് റെയ്ഡില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ കെട്ടിടത്തിന്റെ മുകളില്‍നിന്നും വീണ രണ്ടു യുവതികള്‍ മരിച്ചു. സൗത്ത് മുംബൈയിലെ ഗ്രാന്‍ഡ് റോഡിലായിരുന്നു സംഭവമുണ്ടായത്. ലൈംഗീക തൊഴിലാളികളാണെന്നു സംശയിക്കുന്ന യുവതികളാണ് മരിച്ചത്. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്നാണ് ഇവര്‍ താഴേക്കു വീണത്.
കഴിഞ്ഞ ദിവസം രാത്രി 10.30 ന് ഡിബി മാര്‍ഗിലെ ഒഎം ബില്‍ഡിംഗിലാണ് റെയ്ഡ് നടന്നത്. പോലീസ് എത്തുന്നതു കണ്ട് താഴത്തെ നിലയിലുള്ള ആള്‍ മുകളിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ യുവതികളും ഇടപാടുകാരും ഓടി രക്ഷപെടാന്‍ ശ്രമിച്ചു.
ഇതിനിടെ മൂന്നാം നിലയിലെ ജനാലവഴി വടം ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവതികള്‍ കാല്‍വഴുതി വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha























