കേന്ദ്രഭരണപ്രദേശങ്ങളിലെ ലെഫ്. ഗവര്‍ണര്‍മാരുടെ ശമ്പളം 2.25 ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗ തീരുമാനം

കേന്ദ്രഭരണപ്രദേശങ്ങളിലെ ലെഫ്. ഗവര്‍ണര്‍മാരുടെ ശമ്പളം 2.25 ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. 2016 ജനുവരി ഒന്നുമുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് വര്‍ധന. നിലവില്‍ 80,000 രൂപയാണ് ലെഫ്. ഗവര്‍ണര്‍മാരുടെ ശമ്പളം.നാലായിരം രൂപ വീതം ക്ഷാമബത്ത, ഭക്ഷണബത്ത എന്നിവയും പ്രാദേശിക ബത്തയും ശമ്പളത്തിനു പുറമെ ലെഫ്. ഗവര്‍ണര്‍മാര്‍ക്ക് ലഭിക്കും.
അതേസമയം, മൊത്തം പ്രതിഫലം സംസ്ഥാന ഗവര്‍ണര്‍മാരുടെ ശമ്പളത്തേക്കാള്‍ കൂടുതലാകാന്‍ പാടില്ല. 3.5 ലക്ഷം രൂപയാണ് ഗവര്‍ണര്‍മാരുടെ ശമ്പളം. ചണ്ഡീഗഡ്, ദാദ്രനഗര്‍ ഹാവേലി, ദാമന്‍ ആന്‍ഡ് ദിയു, ലക്ഷദ്വീപ്, പുതുച്ചേരി, ആന്തമാന്‍നിക്കോബര്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് നിലവില്‍ ലെഫ്. ഗവര്‍ണര്‍മാരുള്ളത്.
https://www.facebook.com/Malayalivartha























