കാവേരി നദിജലവുമായി ബന്ധപ്പെട്ട പ്രക്ഷോഭം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍

കാവേരി നദിജലവുമായി ബന്ധപ്പെട്ട പ്രക്ഷോഭം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. പ്രതിരോധ മന്ത്രാലയത്തിന്റെ സൈനിക പ്രദര്‍ശനം ഡിഫന്‍സ് എക്‌സ്‌പോ 2018' ഉദ്ഘാടനം ചെയ്യാനെത്തിയതാണ് അദ്ദേഹം.
കാവേരി പ്രശ്‌നം രൂക്ഷമായി സാഹചര്യത്തില്‍ മോദിക്കെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ വിമാനത്താവളത്തിലും പരിസരത്തും നടത്തുന്നത്.
മോദിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച സംവിധായകരായ ഭാരതിരാജ, അമീര്‍ എന്നിവരെ വിമാനത്താവളത്തില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha























