ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; മലയാളത്തിന് പ്രതീക്ഷയേകി പാർവതിയും ഫഹദും; സുരാജ് വെഞ്ഞാറമൂട് പരിഗണനയിൽ

ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും . പ്രമുഖ സംവിധായകനായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്. ഇന്ന് രാവിലെ 11.30നാണ് പ്രഖ്യാപനം.
മികച്ച നടിയായി മലയാളി താരം പാര്‍വതിയും സജീവ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാഖിലെ യുദ്ധ ഭൂമിയില്‍ കുടുങ്ങിയ നഴ്സുമാരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ടേക്ക് ഓഫ് മികച്ച ചിത്രങ്ങളുടെ പട്ടികയിലുണ്ട്. നടന്മാരുടെ പട്ടികയില്‍ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും മത്സര രംഗത്തുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും പ്രതീക്ഷ നൽകുന്നത്. മലയാളത്തില്‍നിന്ന് അവസാന റൗണ്ടിലെത്തിയത് 11 ചിത്രങ്ങളാണ് ജയരാജിന്റെ ഭയാനകം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ ബി.അജിത് കുമാർ ചിത്രം ഈട എന്നിവ മലയാളത്തിൽ നിന്ന് ഏറെ സാധ്യത കല്പിക്കപ്പെട്ട ചിത്രങ്ങളാണ്.
https://www.facebook.com/Malayalivartha























