ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ... പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു, കെട്ടിടത്തിന്റെ താഴെ പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങളും കത്തിനശിച്ചു... ഓടിക്കൊണ്ടിരുന്ന വാഹനത്തിനും തീപിടിച്ചു

ഡല്‍ഹി കൊഹട്ട് എന്‍ക്‌ളേവിലെ നാല് നില കെട്ടിടത്തിലുണ്ടായ അഗ്‌നി ബാധയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ദമ്പതികളും ഇവരുടെ നാലും അഞ്ചും വയസുള്ള കുട്ടികളുമാണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടമുണ്ടായത്.
കെട്ടിടത്തിന്റെ പമ്പിംഗ് സ്‌റ്റേഷനില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും അവര്‍ എത്താന്‍ താമസിച്ചതായും അയല്‍വാസികള്‍ പറഞ്ഞു. തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്.
അതേസമയം ഡല്‍ഹിയിലെ ഇന്ദിരാപുരത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിനും തീപിടിച്ചു. വാഹനം പൂര്‍ണമായി കത്തിയമര്‍ന്നെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha























