പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്ത നടപടികള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്ത നടപടികള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ നല്‍കിയ ഹരജി തിങ്കളാഴ്ച പരിഗണിക്കും. ബി.ജെ.പിയുടെ ഹര്‍ജിയില്‍ ഏപ്രില്‍ 16 വരെ തെരഞ്ഞെടുപ്പ് നടപടികള്‍ സ്‌റ്റേ ചെയ്ത് വ്യാഴാഴ്ചയാണ് ഹൈക്കോടതി ഉത്തരവിട്ടത്.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അന്തിമ സമയപരിധിയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നടപടികള്‍ കോടതി സ്‌റ്റേ ചെയ്തത്. അടുത്ത മാസം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പണത്തിന്റെ അവസാന തീയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ഒരു ദിവസത്തേക്ക് നീട്ടിയിരുന്നു. എന്നാല്‍, പിന്നീട് തീരുമാനം കമീഷന്‍ പിന്‍വലിച്ചു. ഇതിനെയാണ് ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തത്.
തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിക്കെതിരെ ബി.ജെ.പി നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പരാതിയുണ്ടെങ്കില്‍ കൊല്‍ക്കത്ത ഹൈകോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു
https://www.facebook.com/Malayalivartha























