സൗജന്യ പോഷണ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍, പ്രതിഷേധവുമായി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്ത്

സൗജന്യ പോഷണ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. പോഷകാഹാര കുറവുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍ എന്നിവര്‍ക്കുള്ള പോഷകാഹാര പദ്ധതികള്‍ക്കാണ് ആധാര്‍ നിബന്ധമാക്കിയത്. ഇതു സംബന്ധിച്ചു വിജ്ഞാപനം മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ വകുപ്പ് ഏപ്രില്‍ ആറിനു പുറത്തിറക്കി.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍ ആധാര്‍ കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഉത്തരവ് അഞ്ചു ലക്ഷം ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ സ്ത്രീകളെയും 61 ലക്ഷം കുട്ടികളെയും ബാധിക്കുമെന്നാണു കരുതപ്പെടുന്നത്. അംഗന്‍വാടികളില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ പദ്ധതിയില്‍ അംഗങ്ങളാണ്. ഇവര്‍ക്ക് ഇനി പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടിവരും.
സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരേ പ്രതിഷേധവുമായി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ആധാര്‍ ബന്ധിപ്പിക്കണമെന്ന ഉത്തരവ് മഹാരാഷ്ട്രയില്‍ പോഷണവൈകല്യങ്ങള്‍ കൂട്ടുമെന്ന് ഇവര്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha























