കത്രീന കൈയ്ഫിന്റെ ആത്മകഥ ഉടന്‍ പുറത്തിറങ്ങും; സല്‍മാന്‍ ഉള്‍പ്പെടെ ഞെട്ടും

ബോളിവുഡ് നടി കത്രീന കെയ്ഫിന്റെ ആത്മകഥ ബാര്‍ബി ഡ്രീംസ് ഉടന്‍ പുറത്തിറങ്ങും. ആത്മകഥയില്‍ കത്രീനയുടെ ബോളിവുഡ് ജീവിത കാലമാണ് പ്രധാനമായും വിവരിക്കുന്നത്. ആദ്യ ചിത്രമായ ബൂം തൊട്ടുള്ള സിനിമാ അനുഭവങ്ങളും സല്‍മാന്‍ഖാനുമായും രണ്‍ബീറുമായുമുള്ള പ്രണയവും വിരഹവും പുസ്തകത്തിലുണ്ടാകുമെന്നാണ് അറിയുന്നത്. ബാലകാലത്ത് പല രാജ്യങ്ങളില്‍ വളര്‍ന്ന താരത്തിന്റെ അക്കാലത്തെ അനുഭവങ്ങളും ആത്മകഥയില്‍ ഉണ്ടാകും.
കഴിഞ്ഞ വര്‍ഷമാണ് ഒരു പ്രമുഖ പബ്ലിഷിംഗ് കമ്പനി ആത്മകഥയ്ക്കായി കത്രീനയെ സമീപിച്ചത്. എന്നാല്‍ അതിനുള്ള സമയമായില്ലെന്ന് പറഞ്ഞ് താരം ഒഴിഞ്ഞുമാറി. പിന്നീട് കമ്പനി പ്രതിനിധികള്‍ കത്രീനയോട് സംസാരിച്ചു സമ്മതിപ്പിക്കുകയായിരുന്നു. ബാര്‍ബിയുടെ മോഡല്‍ ആകാന്‍ ഭാഗ്യം ലഭിച്ച ഇന്ത്യയില്‍ നിന്നുള്ള ഏക നടി കത്രീനയായത് കൊണ്ടാണ് ആത്മകഥയ്ക്ക് ബാര്‍ബി ഡ്രീംസ് എന്ന് പേരിട്ടത്. അടുത്തകാലത്ത് ബോളിവുഡില്‍ തിരക്ക് കുറഞ്ഞതോടെയാണ് എഴുതാന്‍ തീരുമാനിച്ചത്. മറ്റ് പലരെയും കൊണ്ട് എഴുതിക്കാന്‍ പ്രസാദകര്‍ തീരുമാനിച്ചെങ്കിലും താരം സമ്മതിച്ചില്ല.

https://www.facebook.com/Malayalivartha























