ട്രെയിന്‍ യാത്രാ ടിക്കറ്റെടുക്കാനായി ഇനി ക്യൂ നിന്ന് വിഷമിക്കേണ്ട... വീട്ടിലിരുന്ന് തന്നെ ടിക്കറ്റെടുക്കാനുള്ള സംവിധാനവുമായി റെയില്‍വേ

മലയാളികള്‍ക്കായി വിഷുദിന സമ്മാനമൊരുക്കി റെയില്‍വേ. യാത്രാ ടിക്കറ്റെടുക്കാനായി ഇനി ക്യൂ നിന്ന് വിഷമിക്കേണ്ട. വീട്ടിലിരുന്ന് തന്നെ മൊബൈല്‍ ഫോണില്‍ ടിക്കറ്റെടുക്കാം. പുതിയ സംവിധാനം ഇന്ന് രാവിലെ മുതല്‍ നിലവില്‍ വരും. ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, ആപ്പിള്‍ തുടങ്ങിയ സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ഫോണും അതില്‍ ജി.പി.എസ് സൗകര്യവുമുണ്ടെങ്കില്‍ ഇത് വിനിയോഗിക്കാം. ടിക്കറ്റിന്റെ പ്രിന്റുമെടുക്കേണ്ട. മൊബൈല്‍ ഫോണിലെ ടിക്കറ്റ് കാണിച്ച് ട്രെയിനില്‍ യാത്ര ചെയ്യാം. ഇതിനായി റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍ തയ്യാറാക്കിയ യു. ടി.എസ് ഓണ്‍ മൊബൈല്‍ എന്ന മൊബൈല്‍ ഫോണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്താല്‍മതി.
ടിക്കറ്റിന്റെ പണമടയ്ക്കാന്‍ ആര്‍.വാലറ്റ് ഉപയോഗിക്കണം. ഒരിക്കല്‍ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഒരിക്കല്‍ രജിസ്റ്ററും ചെയ്ത് ആര്‍.വാലറ്റും ആക്ടിവേറ്റ് ചെയ്താല്‍ പിന്നീട് ടിക്കറ്റ് വാങ്ങാം. ആര്‍. വാലറ്റിലേക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബിക്വിക്, പേടിഎം എന്നിവയിലൂടെയോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടെയോ പണം റീചാര്‍ജ് ചെയ്യാം. റെയില്‍വേ സ്‌റ്റേഷനുകളുടെ 25 മീറ്റര്‍ അകലെയും 5 കിലോമീറ്റര്‍ പരിധിക്കകത്തും നിന്ന് മാത്രമേ ഇത്തരം ടിക്കറ്റ് വാങ്ങാന്‍ കഴിയുകയുള്ളൂ.
ടിക്കറ്റെടുക്കാതെ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നത് തടയാനും അനധികൃത ടിക്കറ്റ് വില്പന നടത്താതിരിക്കാനുമാണ് ഈ മുന്‍കരുതല്‍. റിസര്‍വേഷനില്ലാത്ത ടിക്കറ്റ് വാങ്ങുന്നതിനാണ് ഈ സംവിധാനം. ഒരിക്കല്‍ ടിക്കറ്റ് വാങ്ങിയാല്‍ മൂന്ന് മണിക്കൂറിനകം യാത്ര ചെയ്തിരിക്കണം. അത് കഴിഞ്ഞാല്‍ ടിക്കറ്റ് കാന്‍സലാകും. റിസര്‍വേഷന്‍ ടിക്കറ്റ് വാങ്ങുന്നതിന് ഐ.ആര്‍.സി. ടി.സി.യുടെ മൊബൈല്‍ ആപ്പും വെബ് സൈറ്റും നേരത്തെ തന്നെ നിലവിലുണ്ട്. തിരുവനന്തപുരത്ത് വര്‍ക്കല, തിരുവനന്തപുരം, കൊച്ചുവേളി, ജില്ലയ്ക്ക് പുറത്ത് നാഗര്‍കോവില്‍, കുഴിത്തുറ, ആലപ്പുഴ, കൊല്ലം, തിരുവല്ല, ചങ്ങനാശേരി, കോട്ടയം,കന്യാകുമാരി, എറണാകുളം ടൗണ്‍, എറണാകുളം ജംഗ്ഷന്‍, ആലുവ, ആലപ്പുഴ, കായംകുളം,ചെങ്ങന്നൂര്‍, തൃശൂര്‍, ഗുരുവായൂര്‍ തുടങ്ങി പതിനെട്ട് സ്‌റ്റേഷനുകളിലാണ് ഈ സൗകര്യം.
https://www.facebook.com/Malayalivartha























