ഉത്തരകാശിയില്‍ ട്രെക്കിങ്ങിനു പോയി കുടുങ്ങിയ സംഘത്തെ ദുരന്ത നിവാരണ സേന രക്ഷകരായി

ഉത്തരകാശിയില്‍ ട്രെക്കിങ്ങിനു പോയി കുടുങ്ങിയ സംഘത്തെ ദുരന്ത നിവാരണ സേന രക്ഷിച്ചു. യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയിലെ 30 അംഗങ്ങളാണ് ട്രെക്കിങ്ങിനിടെ മഞ്ഞു വീഴ്ചയില്‍ കുടുങ്ങിയത്.
ഉത്തരകാശിയിലെ ചായിന്‍ഷീല്‍ ട്രാക്കില്‍ നിന്നാണ് സംഘാംഗങ്ങളെ രക്ഷപ്പെടുത്തിയത്. പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനം മൂലം യാത്ര തുടരാനോ തിരിച്ചു വരാനോ കഴിയാതെ അംഗങ്ങള്‍ വഴിയില്‍ കുടുങ്ങുകയായിരുന്നു. ഏപ്രില്‍ 10ന് യാത്ര തുടങ്ങിയ സംഘം മൂന്ന് പോയിന്റുകള്‍ കീഴടക്കിയിരുന്നു. നാലാമത്തെ പോയിന്റ് ലക്ഷ്യം വെച്ച് നീങ്ങുന്നതിനിടെയാണ് യാത്ര തടസപ്പെട്ടത്.
ഏപ്രില്‍ 11ന് പ്രദേശത്ത് ഉണ്ടായ ശക്തമായ മഞ്ഞു വീഴ്ചയാണ് യാത്ര തടസപ്പെടാന്‍ ഇടയാക്കിയത്. ഏപ്രില്‍ 11നാണ് അവര്‍ കാശിയില്‍ കുടുങ്ങിയത്. ഇതിനിടെ യാത്രികരിലൊരാള്‍ പ്രതികൂല കാലാവസ്ഥ മൂലം മരിച്ചു. 28കാരനായ മുംബൈ സ്വദേശി സുമീത് കവിലാണ് മഞ്ഞുവീഴ്ചയില്‍ പെട്ട് മരിച്ചത്.
https://www.facebook.com/Malayalivartha























