ഉത്തര്‍പ്രദേശില്‍ വിവാഹിതയായ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി... സംഭവം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് പ്രതികളുടെ ഭീഷണിപ്പെടുത്തല്‍

ഉത്തര്‍പ്രദേശില്‍ വിവാഹിതയായ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി. ശ്യാംലി ജില്ലയിലെ ബ്രാലയിലായിരുന്നു സംഭവം. വയലില്‍ പുല്ല് അരിയാന്‍ പോയ 23 കാരിയായ യുവതിയെ മൂന്നു പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. പ്രതികള്‍ മൂന്നു പേരും ഒളിവിലാണ്.
https://www.facebook.com/Malayalivartha























