കണക്ക് ചോദ്യത്തിന് ഉത്തരം തെറ്റിച്ചതിന് എട്ടുവയസുകാരന് അധ്യാപകന്റെ ശിക്ഷ; കുട്ടിയുടെ കഴുത്തിൽ ചൂരൽ കുത്തിയിറക്കി
കണക്ക് തെറ്റിച്ചതിന് എട്ടുവയസുകാരൻറ കഴുത്തിൽ അധ്യാപകൻ ചൂരല്‍ കുത്തിയിറക്കി .കണക്ക് ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിയാതിരുന്നതിനാണ് അധ്യാപകൻ കുട്ടിക്ക് ശിക്ഷ നൽകിയത്. കുട്ടിയുടെ ശ്വാസനാളിക്കും അന്നനാളത്തിനും ഗുരുതരമായി പരുക്കേറ്റു.
മഹാരാഷ്ട്രയിലെ പിംപാല്‍ഗാവ് ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലാണു സംഭവം. കുട്ടിയുടെ സംസാരശേഷി നഷ്ടമായി. കുട്ടിയുടെ കഴുത്തില്‍നിന്നു രക്തം വരുന്നതുകണ്ട് സഹപാഠികള്‍ ക്ലാസ് വിട്ടോടിയതുകണ്ടാണു നാട്ടുകാര്‍ വിവരമറിഞ്ഞത്. പുനെ സിറ്റി ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണു കുട്ടി. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകന് ചന്ദ്രകാന്ത് സോപാന് ഷിന്‍ഡേക്കെതിരേ പോലീസ് കേസെടുത്തു. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല.
https://www.facebook.com/Malayalivartha