റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാന്പില്‍ തീപിടിത്തം... അമ്പതോളം വീടുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു, ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടുത്തമുണ്ടായത്
റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാന്പില്‍ തീപിടിത്തം. ഡല്‍ഹിയിലെ കാളിന്ദി കുഞ്ചിലുള്ള അഭയാര്‍ഥി ക്യാന്പില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. അന്‍പതോളം വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. അഭയാര്‍ഥികളെ പുറത്താക്കുന്നതിനായി ക്യാന്പിനു തീവച്ചതാണെന്നാണ് ആരോപണം.രാജ്യത്ത് ഡല്‍ഹി, ഹൈദരാബാദ്, കാഷ്മീര്‍, പശ്ചിമബംഗാള്‍, തുടങ്ങിയ സ്ഥലങ്ങളിലായാണ് അഭയാര്‍ഥികള്‍ കഴിയുന്നത്.
അഭായാര്‍ഥി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയിരിക്കുന്ന സാഹചര്യത്തിലാണ് ക്യാന്പില്‍ തീപിടിത്തമുണ്ടായിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ക്യാന്പിലെ സാഹചര്യങ്ങളെകുറിച്ചാണ് കോടതി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. റോഹിംഗ്യകള്‍ക്കു മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിലായിരുന്നു കോടതി നടപടി.
https://www.facebook.com/Malayalivartha