മേനകാ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ആദരവ് അര്‍പ്പിച്ച അംബേദ്ക്കര്‍ പ്രതിമ ദളിത് പ്രവര്‍ത്തകര്‍ ശുദ്ധീകരിച്ചു

ഗുജറാത്തില്‍ ബിജെപി നേതാക്കള്‍ ഹാരാര്‍പ്പണം ചെയ്ത അംബേദ്ക്കര്‍ പ്രതിമ ദലിത് പ്രവര്‍ത്തകര്‍ ശുദ്ധീകരിച്ചു. വഡോദരയില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ആദരവ് അര്‍പ്പിച്ച ശേഷമായിരുന്നു സംഭവം. ഇവരുടെ സാന്നിദ്ധ്യം അംബേദ്ക്കര്‍ പ്രതിമയെ മലിനമാക്കിയെന്ന് വഡോദര മഹാരാജ് സായറാവു സര്‍വകലാശാല എസ്സി-എസ്ടി എംപ്ലോയിസ് യൂണിയന് ജനറല്‍ സെക്രട്ടറി താക്കൂര്‍ സോളങ്കി പറഞ്ഞു.
ശനിയാഴ്ച രാവിലെ ബിജെപി എംപി രഞ്ചന്ബെന് ഭട്ട്, മേയര്‍ ഭരത് ദംഗര്‍, ബിജെപി എംഎല്‍എ യോഗേഷ് പട്ടേല്‍ എന്നിവര്‍ക്കൊപ്പമാണ് മന്ത്രി ചടങ്ങിനെത്തിയത്.ഇവര്‍ക്കെതിരെ ദലിത് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. മന്ത്രി സംഘം മടങ്ങിയ ശേഷം പാലും വെള്ളവും ഉപയോഗിച്ച് പ്രതിമ ദലിത് പ്രവര്‍ത്തകര്‍ വൃത്തിയാക്കുകയായിരുന്നു
https://www.facebook.com/Malayalivartha























