Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

പ്രവചനങ്ങൾ സത്യമാകുമോ? ഏപ്രില്‍ 23ന് എത്തുന്ന നിബുരു ലോകാവസാനത്തിന് കാരണമാകുമോ..? ഞെട്ടലോടെ ശാസ്ത്രലോകം

15 APRIL 2018 03:51 PM IST
മലയാളി വാര്‍ത്ത

ശാസ്ത്രലോകം ലോകാവസാനത്തെ ചൊല്ലി ഒട്ടനേകം പഠനങ്ങളും ചർച്ചകളും നടത്തിയിട്ടുള്ളതാണ്. ഇതിനെപ്പറ്റിയുള്ള സംശയങ്ങളും, ദുരൂഹതകളും ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുമുണ്ട് . പലകുറി പല പ്രമുഖരും ലോകവസാനത്തെ കുറിച്ച് പ്രവചിക്കുകയും ചെയ്തു. എന്നാല്‍ ഇതിനയെല്ലാം അതിജീവിച്ച്‌ ഭൂമി ഇന്നും പൂർവാധികം ഭംഗിയോടും ശക്തിയോടും സൂര്യന് ചുറ്റും സുഖമായി വലയം വെക്കുന്നു. പക്ഷേ ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന ഒരു അദൃശ്യ ഗ്രഹം ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിക്കുന്നുവെന്നും, അത് ക്രമേണ ലോകവാസനത്തിലേക്ക് എത്തുമെന്ന വാദവുമായി ചില ശാസ്ത്രജ്ഞന്മാര്‍ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.

പ്ലാനറ്റ് എക്‌സ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഈ ഗ്രഹത്തിന്റെ ഔദ്യോഗിക നാമം "നിബുരു" എന്നാണ്. നിബുരു ഒരു ഗ്രഹമല്ലെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ അത് അംഗീകരിക്കുന്നില്ല. ഇക്കൂട്ടരുടെ ഏറ്റവും പുതിയ പ്രവചനം ഈ വരുന്ന ഏപ്രില്‍ 23ന് നിബുരു ആകാശത്ത് പ്രത്യക്ഷപ്പെടുമെന്നും, അത് ലോകവസാനത്തിന്റെ ആരംഭമാകുമെന്നുമാണ്.

ഇതിനു മുന്‍പു മൂന്നു തവണയാണു നിബിരു ഭൂമിയിലേക്കു വന്നിടിക്കുമെന്ന പ്രവചനമുണ്ടായിട്ടുള്ളത്- 2015 ഏപ്രിലിലും ഡിസംബറിലും പിന്നാലെ 2016 ഡിസംബറില്‍. ഇപ്പോഴിതാ 2018 ഏപ്രിലിലും! മായന്‍ കലണ്ടര്‍ പ്രകാരം 2012ല്‍ ലോകം അവസാനിക്കുമെന്ന ഒരു പ്രവചനവുമുണ്ടായിട്ടുണ്ട്. അന്നും പ്ലാനറ്റ് എക്സ് ഭൂമിയില്‍ വന്നിടിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. പക്ഷേ ഒന്നും സംഭവിച്ചില്ല.

നിബിരുവിന്റെ വരവോടെ മൂന്നാം ലോക മഹായുദ്ധത്തിനു തുടക്കമാകുമെന്നാണ് ഡേവിഡ് മിയേഡ് എന്നയാളുടെ പ്രവചനം. 2018 ഏപ്രിലിലായിരിക്കും അത് സംഭവിക്കുക. അതില്‍ത്തന്നെ ഏപ്രില്‍ 23നായിരിക്കും എല്ലാറ്റിന്റെയും തുടക്കം. ബൈബിള്‍ വചനങ്ങളെയും ഇത്തരമൊരു പ്രവചനത്തിനു വേണ്ടി ആശ്രയിച്ചിട്ടുണ്ട് ഡേവിഡ്.

'ദ് ട്വല്‍ത്ത് പ്ലാനറ്റ്' എന്ന പുസ്തകത്തിലൂടെ 1976ല്‍ അമേരിക്കന്‍ എഴുത്തുകാരന്‍ സക്കറിയ സിഷിന്‍ ആണ് ആദ്യമായി നിബിരുവിനെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. 'അന്നുനാക്കി' എന്ന അന്യഗ്രഹജീവികള്‍ കയ്യേറിയതാണ് ആ ഗ്രഹം എന്നാണ് വിശ്വാസം. അവരാണ് മനുഷ്യനെ സൃഷ്ടിച്ചതും! 'ടിയാമത്ത്' എന്ന ഗ്രഹവുമായി ഒരിക്കല്‍ നിബിരു കൂട്ടിയിടിച്ചു. അങ്ങനെയാണ് ഭൂമി സൃഷ്ടിക്കപ്പെടുന്നതെന്നും സിഷിന്‍ എഴുതുന്നു. ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിനു വേണ്ടി ശ്രമിച്ചിരുന്നു അന്നുനാക്കി. ഖനികളില്‍ അടിമകളാക്കാന്‍ വേണ്ടി അവര്‍ സൃഷ്ടിച്ചതാണ് 'ഹോമോ സാപിയന്‍സ്' എന്ന മനുഷ്യകുലത്തെയെന്നുമാണ് പുസ്തകത്തിലെ അവകാശവാദം.

 

ഇന്നേവരെ ഒരു വാനനിരീക്ഷകന്റെയും നാസയുടെ കൂറ്റന്‍ ടെലസ്‌കോപ്പുകളുടെയുമൊന്നും മുന്നില്‍ പ്ലാനറ്റ് എക്സ് പ്രത്യക്ഷപ്പെട്ടിട്ടില്ല. നിബിരുവുമായി ബന്ധപ്പെട്ട നുണക്കഥകള്‍ വ്യാപകമായതോടെ നാസ തന്നെ 2012ല്‍ നേരിട്ടു പ്രസ്താവനയിറക്കി  വെറുതെ ജനത്തെപ്പറ്റിക്കാനുള്ള തന്ത്രമാണ് നിബിരു എന്നതായിരുന്നു അത്. അഥവാ നിബിരു ഭൂമിയെ ലക്ഷ്യം വച്ചു വരികയാണെങ്കില്‍ ഗവേഷകര്‍ കഴിഞ്ഞ ദശാബ്ദത്തില്‍ത്തന്നെ ഇക്കാര്യം കണ്ടുപിടിച്ചിരുന്നേനേയെന്നും നാസ വിശദമാക്കി. എങ്കിലും പലരുടെയും മനസ്സിലൂടെ ഇപ്പോഴും പ്ലാനറ്റ് എക്സ് ഭൂമിക്കു നേരെ പാഞ്ഞടുത്തു കൊണ്ടിരിക്കുകയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (11 minutes ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (21 minutes ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (58 minutes ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (9 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (9 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (9 hours ago)

Malayali Vartha Recommends