നമ്മുടെയൊക്കെ കുടുംബത്തിലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതെങ്കില്‍ നിങ്ങള്‍ നോക്കിക്കൊണ്ട് നില്‍ക്കുമോ അതോ കുറ്റവാളികള്‍ക്കെതിരെ രംഗത്ത് വരുമോ; കോഹ്ലി ചോദിക്കുന്നു

കത്വ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി വിരാട് കോഹ്ലി. കുറ്റവാളികളെ പിന്തുണയ്ക്കുന്നത് ഞെട്ടിപ്പിച്ചതായും നാണക്കേടുണ്ടാകുന്നതാണെന്നും കോഹ്ലി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.
നമ്മുടെയൊക്കെ കുടുംബത്തിലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായാല്‍ നിങ്ങള്‍ നോക്കിക്കൊണ്ട് നില്‍ക്കുമോ അതോ കുറ്റവാളികള്‍ക്കെതിരെ രംഗത്ത് വരുമോയെന്ന് കോഹ്ലി ചോദിക്കുന്നു. ഒരു പെണ്‍കുട്ടി ഇത്തരത്തിലുളള പീഡനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ഇത് നിസ്സാരമായ കാര്യം പോലെയാണ് ആളുകള്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് തങ്ങളുടെ അവസരമാണെന്ന് കാണുന്നതും അധികാരത്തിലിരിക്കുന്നവര്‍ കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതും ഭീകരമാണെന്ന് കോഹ്ലി കൂട്ടിച്ചേര്‍ത്തു. നമ്മുടെ ചിന്തകളില്‍ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചതായും കോഹ്ലി പറഞ്ഞു.
https://www.facebook.com/Malayalivartha























