മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെതിരെ കര്‍ഷകര്‍ വീണ്ടും സമരത്തിലേക്ക്... സമരത്തിന് മുന്നോടിയായി ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തും, ജൂണ്‍ ഒന്നിന് കര്‍ഷക മാര്‍ച്ച് തുടങ്ങാനാണ് തീരുമാനം

മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെതിരെ കര്‍ഷകര്‍ വീണ്ടും സമരത്തിലേക്ക്. ലോംഗ് മാര്‍ച്ചിന് ശേഷം നല്‍കിയ ഉറപ്പുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പാലിച്ചില്ലെന്ന് അഖിലേന്ത്യ കിസാന്‍ സഭ(എഐകെഎസ്) ജനറല്‍ സെക്രട്ടറി അജിത്ത് നവേലെ പറഞ്ഞു.
ജൂണ്‍ ഒന്നിന് കര്‍ഷക മാര്‍ച്ച് തുടങ്ങാനാണ് തീരുമാനം. സമരത്തിന് മുന്നേടിയായി ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തും. 24 ജില്ലകളില്‍ നിന്നുള്ള 20 ലക്ഷത്തോളം കര്‍ഷകരുടെ ഒപ്പ് ശേഖരിക്കുമെന്നും കിസാന്‍ സഭ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ നാസിക്കില്‍ നിന്നും ആരംഭിച്ച ലോംഗ് മാര്‍ച്ചില്‍ 20,000ലേറെ കര്‍ഷകര്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha























