കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിക പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിക പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 225 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 218 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരിലെ ചാമുണ്ഡേശ്വരിയില്‍ നിന്നാണ് ജനവിധി തേടുക.
ഏതാണ്ട് എല്ലാ സിറ്റിങ് എം.എല്‍.എ.മാര്‍ക്കും കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. അതേസമയം, യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ച മകന്റെ പേരില്‍ വിവാദക്കുരുക്കിലായ ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ. ഹാരിസിന് സീറ്റു നല്‍കിയിട്ടില്ല.
2008 മുതല്‍ സിദ്ധരാമയ്യ മല്‍സരിച്ചുവരുന്ന വരുണ മണ്ഡലത്തില്‍ ഇത്തവണ മകന്‍ യതീന്ദ്ര മല്‍സരിക്കും. സിദ്ധരാമയ്യ മന്ത്രിസഭയിലെ വിവാദനായകനായ ഡി.കെ. ശിവകുമാര്‍ കനകപുരയില്‍ നിന്ന് മത്സരിക്കും.
സംസ്ഥാന കോണ്‍ഗ്രസ് നേതാവ് ഡോ. ജി പരമേശ്വരക്ക് കൊരാട്ടഗിരിയില്‍ നിന്നാണ് ടിക്കറ്റ് നല്‍കിയത്. ആര്‍.വി.ദേശ്പാണ്ഡെ, യു.ടി ഖാദര്‍ എന്നിവര്‍ യഥാക്രമം ഹാല്യാല്‍, മംഗലാപുരം മണ്ഡലങ്ങളില്‍ മത്സരിക്കും.മേയ് 12നാണ് കര്‍ണാടക തെരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha























