അടിമുടി മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേയുടെ പുതിയ ആപ്പ് ; പരാതിയും പരിഹാരവും ഒരു കുടകീഴില്‍

റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ പരാതി-പരിഹാര സംവിധാനങ്ങളെയും ഒറ്റ കുടക്കീഴില്‍ കൊണ്ടുവരാൻ പുതിയ മൊബൈല്‍ ആപ്പ്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഡിസൈറഡ് അസിസ്റ്റന്‍സ് ഡ്യൂറിംഗ് ട്രാവല്‍ എന്ന പേരിലാണ് റെയില്‍വേയുടെ പുതിയ ആപ്പ്. ഈ മാസം അവസാനത്തോടെ ഈ ആപ്പിലൂടെ യാത്രക്കാര്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യാം.
റെയില്‍വേയുടെ ഭക്ഷണത്തെക്കുറിച്ചും, ശുചിമുറിയുടെ വൃത്തിയെക്കുറിച്ചും പരാതിപ്പെടാമെന്നതിനൊപ്പം അടിയന്തര സേവനങ്ങള്‍ ആവശ്യപ്പെടാനും ആപ്പ് ഉപയോഗിക്കാം. നല്‍കുന്ന പരാതികള്‍ അതത് വകുപ്പുകളില്‍ നേരിട്ട് ചെന്നെത്തും. ഇതോടെ പരാതിയില്‍ പെട്ടെന്ന് ഇടപെട്ട് പരിഹാരമുണ്ടാക്കാനാവും. പരാതിക്കാര്‍ക്ക് അവരുടെ പരാതിയുടെ സ്ഥിതിവിവരങ്ങള്‍ യഥാസമയം അറിയാനുള്ള സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്.
യാത്രക്കാര്‍ക്ക് പരാതി നല്‍കാനായി ഇപ്പോള്‍ 14 ചാനലുകളാണുള്ളത് അതിൽ ചിലത് മാത്രമേ സജീവമായുള്ളൂ. അതിനാൽ ഇതൊക്കെ ഒന്നിച്ച് ഒറ്റ ആപ്പില്‍ ലഭ്യമാക്കാനാണ് റെയില്‍വെയുടെ പദ്ധതി.
https://www.facebook.com/Malayalivartha























