സ്ത്രീധനത്തുക നല്‍കിയില്ല; യുവാവ് ഭാര്യയെ ഫാനില്‍ കെട്ടിത്തൂക്കി മര്‍ദിച്ച് ഭർത്താവ് ; ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിയുടെ സഹോദരന് അയച്ചുനല്‍കി ഭീഷണിയും

സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവാവ് ഭാര്യയെ ഫാനില്‍ കെട്ടിത്തൂക്കിയിട്ടു മര്‍ദിച്ചു. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരന് അയച്ചുനല്‍കി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണു സംഭവം.
മാതാപിതാക്കളോടു 50,000 രൂപ വാങ്ങിനല്‍കണമെന്ന് ഭര്‍ത്താവ് യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു യുവതി വിസമ്മതിച്ചതായിരുന്നു മര്‍ദനത്തിനു കാരണം. തുടക്കത്തില്‍ ബെല്‍റ്റ് ഉപയോഗിച്ച് യുവതിയെ അടിച്ച ഭര്‍ത്താവ്, യുവതി ബോധരഹിതയായതിനെ തുടര്‍ന്ന് ഇവരെ ദുപ്പട്ട ഉപയോഗിച്ചു ഫാനില്‍ കെട്ടിത്തൂക്കി മര്‍ദിച്ചു. മര്‍ദനം നാലു മണിക്കൂര്‍ നീണ്ടു. ബോധം വീണ്ടെടുക്കുന്പോള് താന്‍ ഫാനില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നെന്ന് മര്‍ദനത്തിനിരയായ യുവതി മാധ്യമങ്ങളോടു പറഞ്ഞു.
വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഭര്‍ത്താവും കുടുംബവും ഒളിവിലാണെന്നാണു പോലീസ് ഭാഷ്യം.
https://www.facebook.com/Malayalivartha























