മദ്യലഹരിയിൽ മകളോട് അച്ഛന്റെ കാടത്തം; മർദ്ദനം സഹിക്കാനാകാതെ ടെറസിന് മുകളിൽ നിന്ന് ചാടി പന്ത്രണ്ടുകാരി...

പിതാവിന്റെ ക്രൂരമായ മര്‍ദ്ദനം സഹിക്കാനാവാതെ 12കാരി ടെറസിനു മുകളില്‍ നിന്നും ചാടി. രാജസ്ഥാനിലെ വിജയ് ബാഗില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
ടെറസില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ മദ്യലഹരിയിലെത്തിയ പിതാവ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അയല്‍വാസികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തു വന്നത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് സന്തോഷിനെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടി അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























