Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പുതിയ ചട്ടങ്ങള്‍ നിലവില്‍

17 APRIL 2018 01:30 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ ആര്‍ സി ടി സി) യുടെ റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നു. ഓണ്‍ലൈന്‍ ബുക്കിങ്ങിന് ലഭിക്കുന്ന സമയം, ടിക്കറ്റ് ബുക്ക് ചെയ്യാനുളള കാലാവധി, റീഫണ്ട് എന്നിവയുടെ കാര്യത്തിലാണ് പ്രധാനമായുളള മാറ്റങ്ങള്‍ ഉണ്ടായിട്ടുളളത്. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനങ്ങളെന്തെന്നു നോക്കാം.

ട്രെയിന്‍ പുറപ്പെടുന്ന തിയതി ഒഴിവാക്കി യാത്രക്കാര്‍ക്ക് 120 ദിവസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ആറ് ടിക്കറ്റുകള്‍ ഒരു ഉപയോക്താവിന് ഒരു യൂസര്‍ ഐഡിയില്‍ നിന്നും ഒരു മാസം ബുക്ക് ചെയ്യാന്‍ കഴിയും. ഐ ആര്‍ സി ടി സി ഓണ്‍ലൈനില്‍ ആധാര്‍ വെരിഫൈ ചെയ്തിട്ടുളള ഉപയോക്താക്കള്‍ക്ക് മാസം 12 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. രാവിലെ എട്ട് മണിക്കും പത്ത് മണിക്കും ഇടയ്ക്ക് ഒരു യൂസര്‍ ഐഡിയില്‍ നിന്നും മാക്‌സിമം രണ്ട് ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുളളൂ.

യാത്രയ്ക്ക് ഒരു ദിവസം മുമ്പ് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. എ സി ടിക്കറ്റുകള്‍ രാവിലെ പത്ത് മണിമുതലും സ്‌ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ രാവിലെ പതിനൊന്ന് മണിമുതലും ബുക്ക് ചെയ്യാന്‍ സാധിക്കും.

തത്കാല്‍ ബുക്കിങ്ങില്‍ ഏറ്റവും കൂടിയത് ആറ് ടിക്കറ്റുകള്‍ മാത്രമാണ് ഒരു സമയം ഒരു യാത്രയ്ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുകയുളളൂ.
റിട്ടേണ്‍ ടിക്കറ്റ് അല്ലാതെ ഒരു തത്കാല്‍ ടിക്കറ്റ് മാത്രമേ ഒരു സെഷനില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുകയുളളൂ

ഒരു യുസര്‍ ഐ ഡിയില്‍ നിന്നും രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയുളള സമയത്ത് രണ്ട് തത്കാല്‍ ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുയുളളൂ.

ക്വിക് ബുക്ക് സര്‍വീസ് രാവിലെ എട്ട് മുതല്‍ ഉച്ചയക്ക് പന്ത്രണ്ട് വരെ ലഭ്യമാകില്ല. ഒരു യൂസര്‍ക്ക് ഒരു ലോഗ് ഇന്‍ സെഷന്‍ മാത്രമേ ഒരു സമയം ലഭിക്കുകയുളളൂ. കാപ്ചാ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കും.

ടിക്കറ്റ് ബുക്കിങ് ഏജന്‍സിയുളളവര്‍ക്ക് രാവിലെ എട്ട് മുതല്‍ എട്ടരവരെയും പത്ത് മുതല്‍ 10.30 വരെയും പതിനൊന്ന് മുതല്‍ 11.30 വരെയും ടിക്കറ്റ് ബുക്കിങ്ങിന് അനുമതിയുണ്ട്. എന്നാല്‍ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ക്ക് തത്കാല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്ന സമയത്ത് ആദ്യ അരമണിക്കൂര്‍ നേരം ടിക്കറ്റ് ബുക്കിങ്ങിന് അനുമതിയില്ല. ഈ സമയം യാത്രക്കാര്‍ക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം ലഭിക്കുന്നതിനാണ്.
ഏജന്റുമാര്‍ ഒരേ സമയം നിരവധി ടിക്കറ്റുകള്‍ ബൂക്ക് ചെയ്യുന്നത് വഴി നേരിട്ട് ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് ലഭിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണിത്.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് സമയ ക്രമീകരണമുണ്ട്. യാത്രക്കാരുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിനുളള സമയം 25 സെക്കന്‍ഡാണ്. യാത്രക്കാരുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിനിടത്തെ കാപ്ചയും പേയ്‌മെന്റ് പേജിലും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് അഞ്ച് സെക്കന്‍ഡാണ് ലഭിക്കുക.

നെറ്റ് ബാങ്കിങ് വഴിയുളള പേയ്‌മെന്റ് വണ്‍ ടൈം പാസ് വേഡ് ( ഒ ടി പി) വഴി ബാങ്കുകള്‍ പരിശോധിക്കണം.

യാത്രക്കാര്‍ക്ക് റീഫണ്ട് അവകാശപ്പെടാവുന്ന കാര്യങ്ങള്‍

ഷെഡ്യൂള്‍ ചെയ്ത സമയത്തിന് മൂന്ന് മണിക്കൂറിനകം ട്രെയിന്‍ പുറപ്പെട്ടില്ലെങ്കില്‍ യാത്ര ക്യാന്‍സല്‍ ചെയ്യുമ്പോള്‍ റീഫണ്ട് ലഭിക്കും.

ട്രെയിന്‍ വഴിമാറി പോകുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് അത് വഴി പോകേണ്ടതില്ലെങ്കില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് റീഫണ്ട് വാങ്ങാം

ബുക്ക് ചെയ്ത ക്ലാസിനേക്കാള്‍ താഴ്ന്ന ക്ലാസില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ യാത്ര ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ റീഫണ്ട് വാങ്ങാം. താഴ്ന്ന ക്ലാസില്‍ യാത്ര ചെയ്താല്‍ അതില്‍ വ്യത്യാസമുളള തുക റീഫണ്ട് ആയി തിരികെ ലഭിക്കും.

ഐ ആര്‍ സി ടി സി ബുക്കിങ് ഓണ്‍ലൈന്‍ കൂടുതല്‍ ശക്തിപ്പെടുന്നതിനായി എടുത്ത നടപടികളുടെ ഭാഗമായാണ് മാറ്റങ്ങള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (9 minutes ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (17 minutes ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (27 minutes ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (34 minutes ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (1 hour ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (1 hour ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (1 hour ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (2 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (2 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (3 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (3 hours ago)

Malayali Vartha Recommends