സ്‌ത്രീകള്‍ അക്രമിക്കപ്പെടുമ്പോള്‍ മോദി മൗനം പാലിക്കുന്നു ; കത്വവയിൽ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ മോദിയുടെ പ്രതികരണത്തെ കുറ്റപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസ്

കത്വവയിൽ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റകരമായ മൗനമാണ് പ്രകടിപ്പിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റ മുഖപ്രസംഗം. സ്‌ത്രീകള്‍ അക്രമിക്കപ്പെടുമ്പോള്‍ മോദി മൗനം പാലിക്കുകയാന്ന് ന്യൂയോര്‍ക്ക് ടൈംസ് കുറ്റപ്പെടുത്തി.
കത്വവയില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ നീതിക്കുവേണ്ടി രാജ്യത്തെങ്ങും പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടക്കുമ്പോൾ നരേന്ദ്ര മോദി നിശബ്‌ദനായിരിക്കുന്നത് കുറ്റകരമാണ്. യുപിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായപ്പോള്‍ പ്രതിയായ എംഎല്‍എയെ രക്ഷിക്കാന്‍ ബിജെപി രംഗത്തുണ്ടായിരുന്നു. കൊലപാതകത്തില്‍ പ്രതികളായ വ്യക്തിയെ അറസ്റ്റ് ചെയ്തതിനെതിരെ കശ്മീര്‍ മന്ത്രിസഭയിലെ ബിജെപി മന്ത്രിമാര്‍ തന്നെ പ്രദേശത്തുള്ളവരെ കൂട്ടുപിടിച്ച് റാലി നടത്തുകയും സംസ്ഥാന പൊലീസില്‍ നിന്നും അന്വേഷണം മാറ്റാനും ഗൂഢ ശ്രമങ്ങള്‍ നടത്തുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha























