Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

വിദ്യാര്‍ത്ഥിനികളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച വനിത പ്രൊഫസര്‍ അറസ്റ്റില്‍

17 APRIL 2018 10:00 PM IST
മലയാളി വാര്‍ത്ത

വിദ്യാര്‍ത്ഥിനികളെ ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ വനിത പ്രൊഫസറെ പോലീസ് അറസ്റ്റ് ചെയ്തു. തയ്യാറായാല്‍ ഉന്നത ബിരുദവും പണവുമായിരുന്നു വാഗ്ദാനം. അറപ്പു കോട്ടൈയിലെ ദേവാംഗ ആര്‍ട്‌സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മലാ ദേവിയാണ് വിവാദ ഫോണ്‍ സംഭാഷണത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ത്ഥിനികളെ വിളിച്ച് ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അധ്യാപികയുടെ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. അഞ്ച് വിദ്യാര്‍ത്ഥിനികളെയാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്. ഈ ഫോണ്‍ സംഭാഷണം പുറത്തു വന്നതോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട് ഗവര്‍ണറേയും മധുരാ കാമരാജ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറേയും ചാന്‍സിലറായ ഗവര്‍ണറേയും വരെ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലായിരുന്നു കോളേജിലെ മാത്തമാറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസറുടെ ഫോണ്‍ സംഭാഷണം.

കോളേജിന് അംഗീകാരം നല്‍കിയ മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വേണ്ടിയാണ് വനിത പ്രൊഫസര്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ചത്. ഫോണ്‍ സംഭാഷണം ചോര്‍ന്നതിന് പുറമെ വിദ്യാര്‍ത്ഥിനികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
20 മിനിറ്റുള്ള ഓഡിയോ ക്ലീപ്പാണ് പുറത്തെത്തിയത്. ക്ലിപ്പില്‍ മധുരാ കാമരാജ് യൂണിവേഴ്‌സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി രഹസ്യമായി ചില കാര്യങ്ങള്‍ ചെയ്തു കൊടുക്കാനുള്ള അവസരം കൈവന്നിട്ടുണ്ടെന്ന് അദ്ധ്യാപിക പറയുന്നുണ്ട്. ചില കാര്യങ്ങള്‍ എന്ന് ഞാന് പറയുമ്‌ബോള്‍ അതെന്തെന്ന് കോളേജ് വിദ്യാര്‍ത്ഥികളായ നിങ്ങള്‍ക്ക് മനസ്സിലാകുമല്ലോ എന്നും ഇവര്‍ പറയുന്നു. സഹകരിച്ചാല്‍ ഡോക്ടറേറ്റ് വരെ എടുക്കാന്‍ സഹായിക്കാമെന്നും ഇവര്‍ പറയുന്നു.
തനിക്ക് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുമായി വളരെ അടുപ്പമുണ്ടെന്നും, സഹകരിക്കുകയാണെങ്കില്‍ ഉന്നത ബിരുദങ്ങളും കാശും ലഭ്യമാക്കുമെന്നും നിര്‍മ്മലാ ദേവി വിദ്യാര്‍ത്ഥികളോട് പറയുന്നുണ്ട്.
വനിത പ്രൊഫസര്‍ അറസ്റ്റിലായെങ്കിലും ഇവര്‍ക്ക് പിന്നിലുള്ളവരെ കുറിച്ച് ഒരു വിവരവും പുറത്തെത്തിയിട്ടില്ല. സംഭവം വിവാദമായതോടെ വിശദമായ അന്വേഷണത്തിന് ഗവര്‍ണര്‍ ഉത്തരവിടുകയായിരുന്നു. അതേസമയം സമൂഹത്തിലെ ഉന്നതരുടെ പേരുകള്‍ കേസിലേക്ക് വലിച്ചിഴക്കപ്പെട്ടിട്ടുള്ളതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. സിബിഐ അന്വേഷണം കേസില്‍ വേണമെന്നും രാഷ്ട്രീയക്കാര്‍ ശക്തമാക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (11 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (42 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (58 minutes ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (4 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends