Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

മഹാഭാരത കാലം മുതല്‍ ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളും ഉണ്ടായിരുന്നു; ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്റര്‍നെറ്റും സാറ്റലൈറ്റ് സംവിധാനവും ഇന്ത്യയിൽ നില നിന്നിരുന്നു എന്നും ഇത് നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ സംസ്‌കാരമാണെന്നുമുള്ള അവകാശവാദമുന്നയിച്ച് ത്രിപുര മുഖ്യമന്ത്രി

18 APRIL 2018 11:32 AM IST
മലയാളി വാര്‍ത്ത

മഹാഭാരത കാലം മുതല്‍ ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളുമുണ്ടായിരുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്‌ലാബ് കുമാര്‍ ദേബിന്റെ അവകാശവാദം. അഗര്‍ത്തലയില്‍ പ്രഗ്നഭവനില്‍ കമ്പ്യൂട്ടര്‍വത്കരണവും പരിഷ്‌കരണവും സംബന്ധിച്ച റീജിയണല്‍ വര്‍ക്ക്‌ഷോപ്പില്‍ സംസാരിക്കുകയായിരുന്നു ദേബ്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയാണ് ഇന്റര്‍നെറ്റ് കണ്ടെത്തിയതെന്നും ദേബ് പറഞ്ഞു.

മഹാഭാരത കാലത്ത് തന്നെ ഇന്റര്‍നെറ്റും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനും നിലനിന്നിരുന്നു. ധൃതരാഷ്ട്ര രാജാവിന്റെ സാരഥിയായ സഞ്ജയക്ക് എങ്ങനെയാണ് കുരുക്ഷേത്ര യുദ്ധത്തെ കുറിച്ച് ഇത്ര വിശദമായി അന്ധനായ രാജാവിന് പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞത്? അതിനര്‍ഥം അവിടെ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്നല്ലേ. സാറ്റലൈറ്റും സാങ്കേതികവിദ്യയും ഈ രാജ്യത്തുണ്ടായിരുന്നു മുഖ്യമന്ത്രി ദേബ് അവകാശപ്പെട്ടു.

മഹാഭാരത കാലഘട്ടത്തില്‍ സാങ്കേതികവിദ്യയില്‍ മുന്നിലായിരുന്ന ഇന്ത്യക്ക് ആ സ്ഥാനം ഇടയ്ക്ക് വെച്ച് നഷ്ടപ്പെട്ടുവെന്നും ത്രിപുര മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇന്ന് ലോകത്തിലെ സാങ്കേതികവിദ്യയില്‍ ഇന്ത്യ വീണ്ടും സ്ഥാനം പിടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള പൗരന്‍മാര്‍ക്ക് ഡിജിറ്റല്‍വത്കരണത്തിന് വലിയ പ്രചാരമാണ് നല്‍കുന്നത്. നമ്മുടെ പ്രധാനമന്ത്രി തന്നെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവമാണ്. എംപിമാരോടും മുഖ്യമന്ത്രിമാരോട് പോലും സോഷ്യല്‍മീഡിയയിലെ അവരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ മോദി ആവശ്യപ്പെടുന്നുണ്ട്. രക്ഷകര്‍ത്താവിനെ പോലെ ഒരു പ്രധാനമന്ത്രിയെ കിട്ടിയതില്‍ നമ്മള്‍ ഭാഗ്യവാന്‍മാരാണെന്നും ദേബ് പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളും യുഎസുമെല്ലാം അത് അവരുടെ കണ്ടുപിടിത്തമാണെന്ന് അവകാശപ്പെടുന്നുണ്ട്. പക്ഷെ യഥാര്‍ഥത്തില്‍ അതെല്ലാം ഇന്ത്യയുടെ സാങ്കേതികവിദ്യകളാണ്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്റര്‍നെറ്റും സാറ്റലൈറ്റ് സംവിധാനവും നില നിന്നിരുന്നു. ഇത് നമ്മുടെ രാജ്യത്തുള്ള ഏറ്റവും വലിയ സംസ്‌കാരമാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇന്ന് ഇന്റര്‍നെറ്റിന്റെയും സോഫ്റ്റ് വെയര്‍ സാങ്കേതികവിദ്യകളുടെയും കാര്യത്തില്‍ പോലും നമ്മളാണ് മുന്നില്‍. മൈക്രോസോഫ്റ്റ് നോക്കൂ, അതൊരു യുഎസ് കമ്പനിയായിരിക്കാം. പക്ഷെ അതിലെ എഞ്ചിനീയര്‍മാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്- ദേബ് കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (11 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (42 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (58 minutes ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (4 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends