പശ്ചിമബംഗാളിലുണ്ടായ കൊടുങ്കാറ്റില്‍ മരണം 15 ആയി... 50 പേര്‍ക്ക് പരിക്കേറ്റു

പശ്ചിമബംഗാളില്‍ കഴിഞ്ഞ ദിവസം വീശിയടിച്ച കൊടുങ്കാറ്റില്‍ മരണം 15 ആയി. 50 പേര്‍ക്ക് പരിക്കേറ്റു. 15 പേര്‍ നഗരത്തിലും ആറ് പേര്‍ ഹൗറ ജില്ലയിലുമാണ് മരിച്ചത്. ബങ്കുര. ഹൂഗ്‌ളി ജില്ലകളിലായി ഓരോരുത്തരും മരിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് വീടുകളുടെ ചുവരുകള്‍ ഇടിഞ്ഞ് വീണു. മരങ്ങള്‍ കടപുഴകുകയും വൈദ്യുതി, വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തകരാറിലാവുകയും ചെയ്തിട്ടുണ്ട്. പൊട്ടിവീണ വൈദ്യുതി കന്പിയില്‍ നിന്ന് ഷോക്കേറ്റാണ് പലര്‍ക്കും പരിക്ക് പറ്റിയത്.
രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേനയെ അയച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് വരികയാണ്. മദ്ധ്യകൊല്‍ക്കത്തയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് െ്രെഡവറും യാത്രക്കാരിയും മരിച്ചു.
മണിക്കൂറില്‍ 98 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതേതുടര്‍ന്ന് സബര്‍ബന്‍ ട്രെയിനുകള്‍ സര്‍വീസ് നിറുത്തി,? മെട്രോ സര്‍വീസുകളും താല്‍ക്കാലികമായി നിറുത്തി. ശക്തമായ കാറ്റിനെ തുടര്‍ന്ന് വിമാനങ്ങള്‍ പലതും വൈകുകയും ചിലത് വഴിതിരിച്ചു വിടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























