ബുദ്ധിവൈകല്യമുള്ള പെൺകുട്ടി പീഡനത്തിനിടയായി ; സംഭവം പുറത്തറിയുന്നത് ദൃശ്യം വാട്‌സ് ആപ്പിലൂടെ അമ്മയ്ക്ക് ലഭിക്കുമ്പോള്‍

ബുദ്ധി വൈകല്യമുള്ള 12കാരിയെ പീഡിപ്പിച്ച് ദൃശ്യം സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചു. ഓട്ടര്‍ ഡല്‍ഹിയിലെ രോഹിണിയിലാണ് 12കാരിയെ അയല്‍വാസിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ച് ദൃശ്യം വീഡിയോയില്‍ പകര്‍ത്തിയത്.കുട്ടിയെ പീഡിപ്പിച്ചതിനും വീഡിയോ പ്രചരിപ്പിച്ചതിനും മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
മംഗല്‍പുര്‍ കലാനില്‍ രണ്ടാഴ്ച മുന്‍പാണ് പീഡനം നടത്. അയല്‍വാസിയായ ബണ്ടി എന്ന 32കാരനാണ് പെണ്‍കുട്ടിയെ വീടിനടുത്തുള്ള ഒരു കമ്മ്യൂണിറ്റി സെന്ററിലേക്ക് കൂട്ടികൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ ഇയാളുടെ രണ്ട് സുഹൃത്തുക്കള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു.
എന്നാൽ സംഭവം ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്തോടെ വീഡിയോ ദൃശ്യം വാട്‌സ് ആപ്പിലൂടെ കിട്ടിയ പെണ്‍കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദൃശ്യം ചിത്രീകരിച്ച മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം പ്രതികളുടെ കുടുംബം പ്രദേശത്ത് വലിയ സ്വാധീനമുള്ളവരായതിനാൽ കേസില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പ്രതിയുടെ കുടുംബം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
https://www.facebook.com/Malayalivartha
























