സര്‍ക്കാര്‍ ഓഫീസില്‍ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം; ഒരു സ്ത്രീയും പുരുഷനും മത്സരിച്ച് ഡാന്‍സ് ചെയ്ത് വീഡിയോയില്‍ കാണാം; ശക്തമായി പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ

ഓഫീസില്‍ ആഘോഷങ്ങള്‍ പാടില്ലെന്ന് എന്നല്ല. എന്നാല്‍ ജോലി സമയത്ത് ആവശ്യങ്ങള്‍ക്കായി സാധാരണക്കാര്‍ വന്നു നില്‍ക്കുമ്പോള്‍ നടത്തുന്ന അഘോഷങ്ങള്‍ തെറ്റുതന്നെയാണ്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ നടന്നിരിക്കുന്നത്. ആളുകള്‍ അവശ്യങ്ങള്‍ക്കായി കാത്തുനില്‍ക്കുമ്പോള്‍ അതെല്ലാം മറന്ന് ഡാന്‍സും പാട്ടുമായി ആഘോഷങ്ങളില്‍ മുങ്ങിയ ഒരു സംഘം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീഡിയോയാണ് ഇപ്പോള്‍ സമുഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇത് ശെരിയല്ലന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
സഹപ്രവര്‍ത്തകയുടെ പിറന്നാള്‍ ആഘോഷമായിരുന്നു ഓഫീസില്‍. ഇതിനു പിന്നാലെ ബോളിവുഡ് ഗാനങ്ങള്‍ക്ക് തകര്‍ത്ത് ഡാന്‍സ് ചെയ്യുകയാണ് ഉദ്യോഗസ്ഥരെല്ലാം. ഒരു സ്ത്രീയും പുരുഷനും മത്സരിച്ച് ഡാന്‍സ് ചെയ്ത് വീഡിയോയില്‍ കാണാം. മധ്യപ്രദേശിലെ ഒരു സര്‍ക്കാര്‍ ഓഫീസിലായിരുന്നു ആഘോഷം. വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഇവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചനകള്‍.
എന്നാല്‍ ഇത്രയും ആഘോഷങ്ങള്‍ നടക്കുമ്പോഴും ചില ഉദ്യോഗസ്ഥര്‍ അവരുടെ ജോലിയില്‍ തന്നെ മുഴുകിയിരിക്കുന്നതായും കാണാം.
https://www.facebook.com/Malayalivartha
























