നാടിനെ നടുക്കി വീണ്ടും ക്രൂരമായ കൊലപാതകം; സൂറത്തില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി

ഗുജറാത്തിലെ സൂറത്തില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്ന് 11 കഷ്ണങ്ങളാക്കിയാതായി റിപ്പോർട്ടുകൾ. സൂറത്തിലെ ഷാനവാസ് ഷെയ്ഖ് എന്നയാൾ തന്റെ രണ്ടാം ഭാര്യയായ സുലേഖയെ കൊന്നു കഷ്ണങ്ങളാക്കി ഉപേക്ഷിക്കുന്നതിനിടെ പോലീസ് പിടിയിലാകുകയായിരുന്നു.
ആദ്യഭാര്യ ജുലേഖയുടെ പേരില്‍ സുലേഖയും ഷാനവാസും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ആദ്യ ഭാര്യയും ഇവര്‍ക്കൊപ്പം തന്നെയാണ് താമസിക്കുന്നത്. ഇതേ ചൊല്ലി സുലേഖയുമായുണ്ടായ കടുത്ത വഴക്കിനൊടുവിലാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ശരീരം 11 കഷ്ണങ്ങളാക്കി മുറിച്ച് നഗരത്തില്‍ പല ഭാഗത്തായി കൊണ്ടിട്ടു.
എന്നാൽ മൃതദേഹ ഭാഗങ്ങള്‍ വലിച്ചെറിയുന്നതിനിടയില്‍ ഒരു പൊലീസുകാരന്‍ ഇയാളെ കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. സംഭവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha
























