മരത്തിൽ തലകീഴായി കെട്ടിയിട്ട് യുവാവിന് ക്രൂര മർദ്ദനം; കണ്ണിൽച്ചോരയില്ലാത്ത പ്രവർത്തി മൊബൈൽ മോഷ്ടിച്ചെന്ന കുറ്റം ചുമത്തി

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി നാട്ടുകാർ ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ടുകൾ. ബീഹാറിലെ ദര്‍ബന്‍ങ്ക ജില്ലയിലെ ഹിങ്കോളി ഗ്രാമത്തിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.
അമരേഷ് കുമാര്‍ എന്ന യുവാവാണ് അക്രമത്തിന് ഇരയായത്. കാലുകളില്‍ ചങ്ങല ഉപയോഗിച്ച് കെട്ടി ക്രെയിന്‍ ഉപയോഗിച്ച് മരത്തില്‍ കെട്ടിത്തൂക്കിയായിരുന്നു നാട്ടുകാരുടെ ക്രൂര മര്‍ദ്ദനം. ചങ്ങലയില്‍ പിടിച്ചു നേരെ നില്‍ക്കാന്‍ ഇയാള്‍ ശ്രമിക്കുന്നതും ആളുകള്‍ ചേര്‍ന്ന് തല്ലി താഴെ ഇടുന്നതും വീഡിയോയില്‍ വ്യക്തമാണ്. സ്ത്രീകളും കുട്ടികളും നോക്കി നില്‍ക്കെയായിരുന്നു ക്രൂരമായ മര്‍ദ്ദനം.
https://www.facebook.com/Malayalivartha
























